@ എരുമക്കാട് സ്വദേശിയുടെ ആദ്യ നെഗറ്റീവ് ഫലം ലഭിച്ചു

പത്തനംതിട്ട: ജനറൽ ആശുപത്രിയിൽ ചികിത്സയിലുളള അവശേഷിക്കുന്ന ആറൻമുള എരുമക്കാട് സ്വദേശിയായ കൊവിഡ് രോഗിയുടെ ഫലം കഴിഞ്ഞ ദിവസം നെഗറ്റീവായി. ഇന്ന് ലഭിക്കുന്ന ഫലം കൂടി നെഗറ്റീവായാൽ രോഗ മുക്തി നേടും.ഇദ്ദേഹം ആശുപത്രി വിട്ടാൽ ജില്ല സമ്പൂർ കൊവിഡ് മുക്തമാകും.

കഴിഞ്ഞ 21 ദിവസമായി ജില്ലയിൽ പുതിയ ഒരു പോസിറ്റീവ് കേസും റിപ്പോർട്ട് ചെയ്യപ്പെടാത്ത സാഹചര്യത്തിൽ കേന്ദ്രസർക്കാർ മാനദണ്ഡപ്രകാരം ജില്ല ഗ്രീൻസോൺ പട്ടികയിലേക്കും മാറ്റാനാകും.കഴിഞ്ഞ 12നാണ് പത്തനംതിട്ടയിൽ ഏറ്റവുമൊടുവിൽ ഒരു പോസിറ്റീവ് കേസ് റിപ്പോർട്ട് ചെയ്തത്.
ബ്രിട്ടനിൽ നിന്നെത്തിയയാളാണ് ചികിത്സയിലുളള എരുമക്കാട് സ്വദേശിയായ 45കാരൻ. മാർച്ച് 25നാണ് ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്.