ചന്ദനപ്പള്ളി : ആഗോള തീർത്ഥാടന കേന്ദ്രമായ സെന്റ് ജോർജ്ജ് ഓർത്ത ഡോക്സ് വലിയപള്ളിയിലെ വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമ്മപെരുന്നാൾ 7,8 തീയതികളിൽ നടക്കും.കോവിഡിന്റെ പശ്ചാത്തലത്തിൽ സർക്കാരിന്റ നിർദ്ദേശങ്ങളനുസരിച്ച് നിയന്ത്രണങ്ങളോടെയാണ് പെരുന്നാൾ ചടങ്ങുകൾ. ഇന്ന് രാവിലെ 7 ന് കുര്യൻ വർഗീസ് കോർ എപ്പിസ്‌കോപ്പ കുർബാന അർപ്പിക്കും. വൈകിട്ട് 6ന് സന്ധ്യാപ്രാർത്ഥന. തുടർന്ന് ഡോ.ഏബ്രഹാം മാർ സെറാഫീം മെത്രാപ്പോലീത്ത പ്രസംഗിക്കും. 7ന് താലന്ത്. നാളെ രാവിലെ ഫാ.ജേക്കബ് ബേബിയുടെ നേതൃത്വത്തിൽ കുർബാന.വൈകിട്ട് 6ന് സന്ധ്യാപ്രാർത്ഥന.ഫാ.ബിജു തോമസ് പ്രസംഗിക്കും. തുടർന്ന് ഗാനസന്ധ്യ. 5 ന് രാവിലെ റവ.സിൽവാനോസ് റമ്പാന്റെ നേതൃത്വത്തിൽ കുർബാന. വൈകിട്ട് 6ന് സന്ധ്യാപ്രാർത്ഥന.ഫാ.സാമുവൽ ജോൺ തേവത്തുമണ്ണിൽ പ്രസംഗിക്കും.7ന് പ്രവാസി നൈറ്റ്. 6ന് രാവിലെ ഫാ. ഷൈജു ചെറിയാന്റെ നേതൃത്വത്തിൽ കുർബാന.വൈകിട്ട് 6ന് സന്ധ്യാപ്രാർത്ഥന.ഫാസോണി കുര്യൻ പ്രസംഗിക്കും. 7ന് രാവിലെ വികാരി ഫാ.വർഗീസ് കളീക്കൽ കുർബാന അർപ്പിക്കും.ഫാ.രാജു ഡാനിയേൽ പ്രസംഗിക്കും. 9ന് പൊന്നിൻ കുരിശ് സമർപ്പണം, 10ന് സെന്റ് ജോർജ്ജ് എഴുന്നെള്ളിപ്പ്. വൈകിട്ട് 6ന് സന്ധ്യാപ്രാർത്ഥന. ജോർജ്ജ് വർഗീസ് വട്ടപ്പറമ്പിൽ കോർ എപ്പിസ്‌കോപ്പ പ്രസംഗിക്കും.7ന് ഗാനസന്ധ്യ. 8 ന് രാവിലെ 7ന് ചെമ്പിൽ അരിയിടീൽ കർമ്മം.തുടർന്ന് ചെമ്പ് കുതിരപ്പുരയിലേക്ക് എഴുന്നെള്ളിക്കും. 7.30ന് കുര്യാക്കോസ് മാർ ക്ലിമ്മീസ് മെത്രാപ്പോലിത്തയുടെ കാർമ്മികത്വത്തിൽ കുർബാന.വൈകിട്ട് 6ന് സന്ധ്യാപ്രാർത്ഥന.തുടർന്ന് നാടകം കപ്പദോക്യയിലെ സൂര്യതേജസ്.എല്ലാ പരിപാടികളും പൊതുജനങ്ങളിൽ എത്തിക്കുവാൻ ദൃശ്യമാദ്ധ്യങ്ങൾ ക്രമീകരിച്ചിട്ടുണ്ട്.