പത്തനംതിട്ട : പ്രവാസികൾക്ക് പിന്തുണയുമായി കോൺഗ്രസ്. കോവിഡ് മഹാമാരിമുലം നാട്ടിലേക്കു തിരിച്ചുവരാൻ കാത്തുനിൽക്കുന്ന പ്രവാസികളെ എത്രയും പെട്ടന്ന് തിരിച്ചുകൊണ്ടുവരണം എന്ന ആവശ്യം ഉന്നയിച്ചുകൊണ്ട്കോഴഞ്ചേരി കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ ടൗണിൽ സത്യാഗ്രഹം നടത്തി സത്യാഗ്രഹം കെ.പി.സിസി .അംഗം കെ.കെ.റോയിസൺ ഉത്ഘാടനം ചെയ്തു.കോഴഞ്ചേരി മണ്ഡലം പ്രസിഡന്റ് തോമസ് ജോൺ കെ അദ്ധ്യക്ഷത വഹിച്ചു.ജെറി മാത്യു സാം,സ്‌റ്റെല്ല തോമസ്,സാറാമ്മ സാജൻ എന്നിവർ സത്യാഗ്രഹത്തിൽ പങ്കെടുത്തു.