ചെങ്ങന്നർ: നഗരസഭയുടെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളുടെ മാർച്ച്, ഏപ്രിൽ, മാസങ്ങളിലേയും ലോക് ഡൗൺ നീളുന്നതിനനുസൃതമായി മേയ് മാസത്തിലേയും വാടക ഒഴിവാക്കുവാനുള്ള തീരുമാനം മാതൃകാ പരമാണെന്ന് വ്യാപാരി വ്യവസായി കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി അഭിപ്രായപ്പെട്ടു. ചെയർമാൻ ഷിബു രാജനെയും കൗൺസിലറൻമാരെയും യോഗം അഭിനന്ദിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് ബാബു കല്ലൂത്ര അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന കമ്മിറ്റി അംഗം അഹമ്മദ് കൊല്ലകടവ്, ജില്ലാ ജനറൽ സെക്രട്ടറി അജിത് പഴവൂർ, ട്രഷറർ സാബു ട്രാവൻകൂർ എന്നിവർ സംസാരിച്ചു.