പന്തളം: വിദേശ ലയാളികൾക്ക്അടിയന്തര സഹായം ചെയ്യണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പന്തളം വെസ്റ്റ് ,ടൗൺ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ പന്തളം ജംഗ്ഷൻ,അറത്തിൽ ജംഗ്ഷൻ മുക്ക്,മെഡിക്കൽ മിഷൻ ജംഗ്ഷൻ,കുരമ്പാല ജംഗ്ഷൻ,കടയ്ക്കാട്ട് ജംഗ്ഷൻ തുടങ്ങിയ സ്ഥലങ്ങളിൽ ധർണ നടത്തി. പന്തളത്ത് എൻ.ജി.സുരേന്ദ്രൻ,അറത്തിൽ മുക്കിൽ കെ.എൻ.അച്ചുതൻ,മെഡിക്കൽ മിഷൻ ജംഗ്ഷനിൽ അഡ്വ.കെ.പ്രതാപൻ കുരമ്പാലയിൽ അഡ്വ.ഡി.എൻ തൃദീപ്,കടയക്കാട്ട് എ.നൗഷാദ് റാവുത്തർ കുരമ്പാല തെക്ക് എം.ജി.രമണൻ എന്നിവർ ഉദ്ഘാടനം ചെയ്തു.കെ.ആർ,വിജയകുമാർ,പന്തളം മഹേഷ് ,ജി.അനിൽകുമാർ,സുനിതാ വേണു,മഞ്ജു വിശ്വനാഥ്,ആനി ജോൺ തുണ്ടിൽ,കിരൺ കുരമ്പാല, തുടങ്ങിയവർ വിവിധ സ്ഥലങ്ങളിൽ നേതൃത്വം നൽകി.സർക്കാർ നൽകിയ മാനദണ്ഡങ്ങൾ പാലിച്ചും സാമൂഹ്യ അകലം പാലിച്ചും അഞ്ച് അംഗങ്ങൾ വീതം പങ്കെടുത്താണ് സമരം സംഘടിപ്പിച്ചത്.