03-intuc
മെയ് ദിന ആചരണത്തിന്റെ ചെങ്ങന്നൂർ നിയോജക മണ്ഡലം തല ഉത്ഘാടനം ഐ.എൻ.റ്റി.യു.സി ജില്ലാ ജനറൽ സെക്രട്ടറി കെ. ദേവദാസ് നിർവ്വഹിക്കുന്നു. പ്രവീൺ എൻ.പ്രഭാ, സജീവൻ കല്ലിശ്ശേരി, എം.ആർ. സന്തോഷ് കുമാർ ,ജിജി കുമാർ എന്നിവർ സമീപം.

ചെങ്ങന്നൂർ :ഐ.എൻ.ടി.യു.സിയുടെ നേതൃത്വത്തിൽ ചെങ്ങന്നൂരിൽ നൂറോളം കേന്ദ്രങ്ങളിൽ പതാക ഉയർത്തിമേയ് ദിനാചരണം നടത്തി. നിയോജക മണ്ഡലം തല ഉദ്ഘാടനം നഗരസഭാ അങ്കണത്തിൽ ഗാന്ധി പ്രതിമയ്ക്ക് സമീപം ജില്ലാ ജനറൽ സെക്രട്ടറി കെ. ദേവദാസ് നിർവഹിച്ചു. യൂണിറ്റ് പ്രസിഡന്റ് എം.ആർ.സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. മുളക്കുഴയിൽ പ്രവീൺ എൻ.പ്രഭ ഉദ്ഘാടനം ചെയ്തു. റഫീഖ് ബഷീർ അദ്ധ്യക്ഷത വഹിച്ചു. തിരുവൻ വണ്ടൂർ കല്ലിശ്ശേരിയിൽ സജീവൻ കല്ലിശ്ശേരി ഉദ്ഘാടനം ചെയ്തു. പി.ജി. മനോഹരൻ അദ്ധ്യക്ഷത വഹിച്ചു.പാണ്ടനാട്ടിൽ സണ്ണി പുഞ്ച മണ്ണിൽ ഉത്ഘാടനം ചെയ്തു.ജോമോൻ ജോയി അദ്ധ്യക്ഷത വഹിച്ചു.മാന്നാറിൽ സുജിത് ശ്രീരംഗം ഉദ്ഘാടനം ചെയ്തു. എൻ.ജെ. നവാസ് അദ്ധ്യക്ഷത വഹിച്ചു.ബുധന്നൂരിൽ കെ.പി.സുകുമാര പണിക്കർ ഉദ്ഘാടനം ചെയ്തു. ഇന്ദു സതീഷ് അദ്ധ്യക്ഷത വഹിച്ചു.പുലിയൂരിൽ സജി ചരവൂർ ഉദ്ഘാടനം ചെയ്തു.ബിജു ചക്കാലയിൽ അദ്ധ്യക്ഷത വഹിച്ചു . ചെറിയനാട് ഷാജി ചിറയിൽ ഉത്ഘാടനം ചെയ്തു. കെ.ടി അശോകൻ അദ്ധ്യക്ഷത വഹിച്ചു.റഹിം കവലയ്ക്കൽ മുഖ്യപ്രഭാഷണം നടത്തി.ആല അത്തല കടവിൽ രജുൽ രാജപ്പൻ ഉദ്ഘാടനം ചെയ്തു.ജോമോൻ കരിക്കും തറയിൽ അദ്ധ്യക്ഷത വഹിച്ചു.വെണ്മണിയിൽ കുമാർ കോയിപ്പുറം ഉദ്ഘാടനം ചെയ്തു. കെ.വി.സന്തോഷ് കുമാർ അദ്ധ്യക്ഷ്യത വഹിച്ചു.ചെന്നിത്തലയിൽ മാന്നാർ ബ്ലോക്ക് പ്രസിഡന്റ് രാധേഷ് കണ്ണന്നൂർ ഉദ്ഘാടനം ചെയ്തു.നന്ദകുമാർ അദ്ധ്യക്ഷത വഹിച്ചു.