കുമ്പനാട്: കോവിഡ് 19 നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ നിർദ്ധനരായ 25 ആളുകൾക്ക്പ്രൊഫ.പി.ജെ കുര്യൻ ചെയർമാനായ രാജീവ് ഗാന്ധി ഗുഡ് വിൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ സഹകരണത്തോടെ കോൺഗ്രസ് കോയിപ്രം മണ്ഡലം കമ്മിറ്റി കടപ്ര ഭാഗത്ത് ഭക്ഷ്യ ധാന്യ കിറ്റുകൾ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണാദേവിവിതരണ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സുബിൻ നീറുംപ്ലാക്കൽ അദ്ധ്യക്ഷത വഹിച്ചു. എം.ടി ഭാസ്‌കര പണിക്കർ,എം.ആർ രാജപ്പൻ,രവി കൊച്ചുപറമ്പിൽ എന്നിവർ നേതൃത്വം നല്കി.