കുമ്പനാട്: കോവിഡ് 19 നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ ഫ്രെണ്ട്സ് ഓഫ് കുമ്പനാടിന്റെ നേതൃത്വത്തിൽ നെല്ലിമല ഭാഗത്തുള്ള നിർദ്ധനരായ പത്ത് പേർക്ക് ഭക്ഷ്യ ധാന്യ കിറ്റുകൾ വിതരണം ചെയ്തു. ഉദ്ഘാടനം നെല്ലിമല ബഥേൽ മാർത്തോമ്മാ പള്ളിയുടെ വികാരി റവ.തോമസ് ജോൺ തലച്ചിറ നിർവഹിച്ചു. സുബിൻ നീറുംപ്ലാക്കൽ അദ്ധ്യക്ഷത വഹിച്ചു.