കുളനട: ഡി.സി.സിയുടെ ആഹ്വാന പ്രകാരം പ്രവാസികളുടെ വിവിധ അവശ്യങ്ങൾ ഉന്നയിച്ച് കോൺഗ്രസിന്റെയും പ്രവാസി കോൺഗ്രസിന്റെയും നേതൃത്വത്തിൽ കുളനട ബി.എസ്.എൻ.എൽ ഓഫീസിനു മുന്നിൽ ധർണ നടത്തി. ഡി.സി.സി ജന.സെക്രട്ടറി എം.ആർ ഉണ്ണിക്കൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു.ഡി.സി.സി.ജന സെക്രട്ടറി എൻ.സി.മനോജ് അദ്ധ്യക്ഷത വഹിച്ചു.ഡി.സി.സി മെമ്പർ ഷാജി കുളനട, കെ.എസ്.യു ജില്ലാ വൈസ് പ്രസിഡന്റ് ആഘോഷ് വി.സുരേഷ് ,കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി ഹരികുമാർ ഉളളന്നൂർ,സുരേഷ് പാണിൽ,സാം കാച്ചോരഉളനാട് സുരേഷ് കുമാർ,സതി എം.നായർ,ജയാ രാജു. എൻ.എസ് അശോക് കുമാർ. ആദർശ് വി.ശിവൻ,സി.അനീഷ് കുമാർ, രഞ്ജിത്ത് കൃഷ്ണ എന്നിവർ സംസാരിച്ചു.