പത്തനംതിട്ട :നിർമ്മാണമേഖലയെ രക്ഷിക്കാൻ അടിയന്തര കർമ്മ പദ്ധതിയും
സാമ്പത്തിക പാക്കേജും നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മേയ് 5ന് പത്തനംതിട്ട പൊതുമരാമത്ത് നിരത്ത് വിഭാഗം ഓഫീസിന് മുൻപിൽ കരാറുകാർ ധർണ നടത്തുമെന്ന് സംസ്ഥാന സെക്രട്ടറി തോമസ്‌കുട്ടി തേവരുമുറിയിൽ, ജില്ലാ പ്രസിഡന്റ് അനിൽ എസ്.ഉഴത്തിൽ, ജില്ലാ സെക്രട്ടറി അജികുമാർ എന്നിവർ അറിയിച്ചു.