പത്തനംതിട്ട : പത്തനാപുരം പുന്നല നിഷാഹുമൻസിൽ ഹന ഷെയ്ഖ എന്ന മൂന്നു വയസുകാരി തന്റെ പിറന്നാൾ ദിനത്തിൽ സൈക്കിൾ വാങ്ങാനായി ഒരു വർഷമായി കരുതിവച്ചിരുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു സംഭാവന ചെയ്തു. അമ്മ ഷെഫീനയ്ക്കും അമ്മാവൻ ഷെഫീക്കിനുമൊപ്പമെത്തി കളക്ടറേറ്റിൽ ജില്ലാ കളക്ടർ പി.ബി നൂഹിന് 1,313 രൂപയുടെ നാണയതുട്ടുകൾ ഹന കൈമാറി. മേയ് മൂന്നിനാണ് ഹനയുടെ പിറന്നാൾ. ഡ്രൈവറായ നിഷാഹുദീന്റെയും ഷെഫീനയുടെയും ഏക മകളാണ് .