പത്തനംതിട്ട : ഇരവിപേരൂരിലെ സാമൂഹിക അടുക്കള പ്രവർത്തനം പുനക്രമീകരിച്ച് വിശപ്പുരഹിത കേരളത്തിന്റെ ഭാഗമായ ബഡ്ജറ്റ് ഹോട്ടലായി മാറിയപ്പോൾ ഉണ്ടായിരുന്ന നീക്കിയിരുപ്പ് തുകയായ 1.5 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു നൽകി. കളക്ടറേറ്റിൽ എത്തിയ സന്നദ്ധ പ്രവർത്തക പ്രതിനിധികളായ ഡോ.സജി കുര്യൻ, ഏബ്രഹാം ചെറിയാൻ, അഡ്വ.എൻ.രാജീവ് എന്നിവർ ചേർന്ന് ജില്ലാ കളക്ടർ പി.ബി. നൂഹിന് ചെക്ക് കൈമാറി.