മല്ലപ്പള്ളി: മേയ് ദിനത്തിലും തൊഴിൽ ചെയ്ത ആരോഗ്യ പ്രവർത്തകരെ സി.പി.എം കുന്നന്താനം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. പഞ്ചായത്തിലെ മുഴുവൻ ആശാ പ്രവർത്തകരെയും പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരെയുമാണ് ആദരിച്ചത്. ആയിരം രൂപയുടെ ഭക്ഷ്യ കിറ്റ് ഓരോ ആരോഗ്യ പ്രവർത്തകർക്കും നൽകി.എ.കെ.ജി പെയിൻ ആൻഡ് പാലിയേറ്റീവ് പ്രസിഡന്റ് അഡ്വ.എം.ഫിലിപ്പ് കോശി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.രാധാകൃഷ്ണകുറുപ്പ് അദ്ധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്തംഗം എസ്.വി.സുബിൻ, പ്രൊഫ. എം.കെ.മധുസൂദനൻ നായർ,എസ്.രാജേഷ് കുമാർ,വി.സി.മാത്യു, ശ്രീദേവി സതീഷ് ബാബു,ഷിനി കെ.പിള്ള, രജനി രതീഷ്,പി.ടി.സുബാഷ്, ടി.എൻ.ശാന്തമ്മ,ടി.ആർ.രാജു,സി .എൻ. മോഹനൻ,ജി.ശശികുമാർ, ഷാജഹാൻ,രാജി സനുകുമാർ,വിജയമ്മ ബാബുരാജ് എന്നിവർ പ്രസംഗിച്ചു.