പത്തനംതിട്ട : മരുന്ന് എത്തിച്ചിടത്തു മരുന്നിനുള്ള പണം എത്തിച്ചും കേരള ഫയർ സർവീസ് അസോസിയേഷൻ .കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കേരള ഫയർ ഫോഴ്‌സിന്റെ നേതൃത്വത്തിൽ പത്തനംതിട്ട നിലയത്തിൽ നിന്നും റാന്നിയിൽ ആർ.സി.സിയിൽ ചികിത്സയിൽ കഴിയുന്ന കുട്ടിക്ക് മരുന്ന് എത്തിച്ചു കൊടുത്തിരുന്നു. ആ കുടുംബത്തിന്റെ ബുദ്ധിമുട്ടു മനസിലാക്കി മരുന്നു എത്തിച്ചു നൽകിയ പത്തനംതിട്ട നിലയത്തിലെ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർമാരായ അരുൺ കൃഷ്ണൻ, അനൂപ് എന്നിവർ കേരള ഫയർ സർവീസ് അസോസിയേഷൻ പത്തനംതിട്ട യൂണിറ്റ് ഭാരവാഹികളുടെ ശ്രദ്ധയിൽപെടുത്തിയതിനെ തുടർന്ന് പത്തനംതിട്ടയിലെ കെ.എഫ്.എസ്.എ അംഗങ്ങളിൽ നിന്നും പിരിച്ചെടുത്ത ഒരു ഇഞ്ചക്ഷന്റെ തുകയായ 10000 രൂപ രാജു ഏബ്രഹാം എം.എൽ.എയുടെ നേതൃത്വത്തിൽ വീട്ടിലെത്തി കൈമാറി .അടുത്ത ഇൻജക്ഷൻ ഉള്ള മരുന്നിന്റെ തുക എം.എൽ.എ ഉറപ്പുവരുത്തുകയും തുടർ ചികിത്സയ്ക്ക് വേണ്ടിയുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും ചികിത്സാ സഹായം ലഭിക്കുന്നതിനുള്ള ഇടപെടൽ നടത്താമെന്നും ഉറപ്പുനൽകി.പത്തനംതിട്ട ഫയർഫോഴ്‌സ് സ്റ്റേഷൻ ഓഫീസർ വി. വിനോദ് കുമാർ,കേരള ഫയർ സർവീസ് അസോസിയേഷൻ കോട്ടയം മേഖല വൈസ് പ്രസിഡന്റ്ആർ. ശരത്, സംസ്ഥാനകമ്മിറ്റിയംഗം പോൾ വർഗീസ്,യൂണിറ്റ് കൺവീനർ കൃഷ്ണനുണ്ണി,മേഖലാ കമ്മിറ്റിഅംഗം രഞ്ജിത്ത് തുടങ്ങിയവർ പങ്കെടുത്തു.