ചെങ്ങന്നൂർ: ഐ.എൻ.ടി.യു.സി യുടെ 73ാം ജന്മദിനം ചെങ്ങന്നൂർ നിയോജക മണ്ഡലം കമ്മിറ്റി ബഥേൽ ജംഗ്ഷനിൽ ആചരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി കെ.ദേവദാസ് പ്രതിജ്ഞാ വാചകം ചൊല്ലി ഉദ്ഘാടനം നിർവഹിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് പ്രവീൺ എൻ.പ്രഭ അദ്ധ്യക്ഷത വഹിച്ചു.നേതാക്കളായ സജീവൻ കല്ലിശേരി, ടി.കെ രാജീവ് ആലാ,ജോർജ് തോമസ് ഇടനാട്,പി.എസ് അബു.സജി മുളക്കുഴ എന്നിവർ നേതൃത്വം നൽകി.