തണ്ണിത്തോട്: കൊവിഡ് 19 ഭക്ഷ്യമേഖലയിൽ പ്രതിസന്ധി സൃഷ്ടിക്കാതിരിക്കാൻ സി.പി.എം കാർഷികോൽപ്പാദന മേഖലയിൽ നടപടികൾ തുടങ്ങി.
കെ.യു.ജനീഷ് കുമാർ എം.എൽ.എ നടപ്പാക്കി വരുന്ന ഗ്രീൻ കോന്നി പദ്ധതിയുമായി സഹകരിച്ചാണ് കൃഷികൾ ആരംഭിച്ചത്.
'ഭക്ഷ്യ സമൃദ്ധി നാടിന്റെ സമൃദ്ധി 'എന്ന പേരിൽ മേക്കണ്ണത്ത് ഒരുക്കിയ കൃഷിയിടത്തിൽ സംസ്ഥാന കമ്മിറ്റി അംഗം ആർ. ഉണ്ണികൃഷ്ണപിള്ള കപ്പ നട്ട് ഉദ്ഘാടനം നിർവ്വഹിച്ചു.
ഏരിയ സെക്രട്ടറി എസ്. ഹരിദാസ്, കമ്മിറ്റി അംഗങ്ങളായ കെ. ജി. മുരളീധരൻ, പ്രവീൺപ്രസാദ്, എൻ. ലാലാജി, ടി. കെ. സോമരാജൻ, വി. വൽസല, വിനീഷ് മോഡിയിൽ, പത്മകുമാരി, കെ. സദാനന്ദൻ, എം. വി. പ്രസാദ്, കെ. വി. സുഭാഷ് മേക്കണ്ണം ബ്രാഞ്ച് സെക്രട്ടറി എം. കെ. സോമൻ എന്നിവർ പങ്കെടുത്തു.പാവൽ, പടവലം, ചീര, കപ്പ, കാച്ചിൽ, ചേന, ചേമ്പ്, മുളക്, വാഴ തുടങ്ങി വിവിധയിനം കൃഷികളാണ് ആരംഭിച്ചത്.