പത്തനംതിട്ട: കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച കൊവിഡ് 19 സ്‌പെഷ്യൽ റേഷൻ വിഹിതം എല്ലാവിഭാഗം കാർഡുകൾക്കും ലഭ്യമാക്കുവാൻ നടപടി സ്വീകരിക്കണമെന്ന് ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.ജോൺസൺ വിളവിനാൽ ആവശ്യപ്പെട്ടു. നിലവിലെ ആനുകൂല്യം മുഴുവൻ മഞ്ഞ, പിങ്ക് കാർഡുകാർക് മാത്രമായി കേന്ദ്രം പരിമിതപ്പെടുത്തിയിരിക്കുകയാണ്. കേന്ദ്രം അനുവദിച്ച അഞ്ച് കിലോ അരിയും ഇപ്പോൾ അനുവദിച്ച കടലയും ഈ കാർഡ് കാർക്ക് ലഭ്യമല്ല. ഇവർ എല്ലാ ദിവസവും കടയിലെത്തി സ്‌പെഷ്യൽ ആയ എന്തെങ്കിലും ലഭിക്കുമോ എന്ന് കട ഉടമയോട് അന്വേഷിക്കാറുണ്ട്.
കാർഡുകളുടെ നിറം നോക്കാതെ എല്ലാ വിഭാഗം കാർഡുകാർക്കും കുറഞ്ഞപക്ഷം കടല എങ്കിലും വിതരണം ചെയ്യാൻ കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തണമെന്ന് ജോൺസൺ വിളവിനാൽ ആവശ്യപ്പെട്ടു.