04-devanarayanan
ലോക് ഡൗൺ കരസ്പർശം: ദേവനാരായണൻ കുപ്പികളിലും വിവിധ തരം പേപ്പറിലും തീർത്ത വർണ്ണ വിസ്മയം,

ചെങ്ങന്നൂർ: ലോക് ഡൗൺ കാലം എങ്ങനെ തള്ളി നീക്കും എന്നു വിചാരിച്ചിരിക്കുമ്പോഴാണ് ചേച്ചിയും കൂട്ടുകാരും ചില ഐഡിയ പറഞ്ഞു തന്നത്. കണ്ടും ,കേട്ടും ഉള്ള അറിവ് വച്ചിട്ടാണ് ആറാം ക്ലാസുകാരൻ
ദേവനാരായണൻ ചില പരീക്ഷണങ്ങൾ തുടങ്ങിയത്. പത്ര പേപ്പറും, കളർ പേപ്പറും ഉപയോഗിച്ച് മനോഹരമായ ഒരു വീടാണ് ആദ്യം നിർമ്മിച്ചത്.ഇത് ഏറെക്കുറെ വിജയിച്ചെന്ന് ഉറപ്പും ,അമ്മയുടെയും ചേച്ചിയുടെയും പ്രോത്സാഹനവുമാണ് തുടർന്ന് കാലി കുപ്പികളിൽ വർണങ്ങൾക്കൊണ്ട്​ വിസ്മയം തീർത്തത് പേപ്പറിൽ ഫ്‌ളവർ ഡ്രോയിംഗ്,ഫ്‌ളവർ മേക്കിംഗ്,മുളകൊണ്ട് നിർമ്മിച്ച ഫ്‌ളവർ വേഴ്‌സ്,കുപ്പിയിൽ നൂൽ ഉപയോഗിച്ചുള്ള ഡെക്കറേഷൻ, തുടങ്ങിയവയെല്ലാം ദേവനാരായണന്റെ കരവിരുതാണ്.ഇതിനായി ഫാബ്രിക് പെയിന്റ്,ഓയിൽ പെയിന്റ്,
കളർ പേപ്പർ,ടിഷ്യൂ പേപ്പർ,ചാർട്ട് പേപ്പർ,വിവിധ തരത്തിലുള്ള നൂല്,ക്ലേ തുടങ്ങിയവയാണ് ഉപയോഗിച്ചത്. ഇരമല്ലിക്കര തോണ്ടുതറയിൽ ഉണ്ണികൃഷ്ണ​പിള്ള, ജയലക്ഷ്മി ദമ്പതികളുടെ മ​കനും തിരുമൂല വിലാസം യു.പി സ്​കൂൾ ആറാം ക്ലാസ് വിദ്യാർത്ഥിയുമാണ്യു.ദേവനാരായണൻ. എല്ലാത്തിനും പ്രോത്സാഹനമായി സഹോ​ദരി ദേവിക കൃഷ്ണൻ പ്ലസ്ടു വിദ്യാർത്ഥിനി തിരുവൻവണ്ടൂർ ഗവ.എച്ച്എസ്എസ്).