ചെങ്ങന്നൂർ : പ്രവാസികളെ അടിയന്തരമായി നാട്ടിൽ എത്തിക്കുവാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ നടപടി സ്വീകരിക്കണമെന്ന് കേരള കോൺഗ്രസ് (എം) ചെങ്ങന്നൂർ നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ചെങ്ങന്നൂർ പാസ്‌പോർട്ട് ഓഫീസിനു മുൻപിൽ നടന്ന ധർണ കേരള കോൺഗ്രസ് (എം) സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗം ജൂണീ കുതിരവട്ടം ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡണ്ട് ഡോക്ടർ ഷിബു ഉമ്മൻ അദ്ധ്യക്ഷത വഹിച്ചു.ചാക്കോ കയ്യത്ര, ജിജി ഏബ്രഹാം,മോൻസി കുതിരവട്ടം, മോൻസി മൂലയിൽ എന്നിവർ ധർണയിൽ പങ്കെടുത്തു.മുൻസിപ്പൽ ചെയർമാൻ കെ.ഷിബു രാജൻ, അഡ്വ.എബി കുര്യാക്കോസ് തിരുവൻവണ്ടൂർ പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ.ഏലിക്കുട്ടി കുര്യാക്കോസ്, ചെറിയാൻ കുതിരവട്ടം എന്നിവർ പങ്കെടുത്തു.