ചെങ്ങന്നൂർ: കെ.എസ്.ഇ.ബി ചെങ്ങന്നൂർ സെക്ഷൻ ഓഫീസ് ഇന്നുമുതൽ ബി.എസ്.എൻ എൽ റോഡിലുള്ള ഇരുനില കെട്ടിടത്തിൽ മാറ്റി പ്രവർത്തിക്കുന്നതാണ്. വൈദ്യുതി ചാർജ് മാത്രം അടക്കുന്നതിന് കാഷ് കൗണ്ടർ രാവിലെ 9 മുതൽ വൈകിട്ട് 4 വരെ നിയന്ത്രിത കൺസ്യൂമർ നമ്പർ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നതായിരിക്കും. കൊവിഡ് 19 മാർഗദിർദ്ദേശ പ്രകാരം സാമൂഹ്യ അകലം ഉൾപ്പെടെയുള്ള കാര്യങ്ങൾ പാലിക്കാൻ ഉപഭോക്താക്കൾ ശ്രദ്ധിക്കേണ്ടതാണ്.പ്രതിമാസ / ദ്വൈമാസ ഉപഭോക്താക്കളുടെ 1500 / 3000 രൂപയ്ക്ക് മുകളിലുള്ള തുക ഓൺ ലൈൻ ആയി മാത്രമേ സ്വീകരിക്കുകയുള്ളു.മറ്റു സേവനങ്ങൾക്ക് ഓൺലൈൻ സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണ്.