പത്തനംതിട്ട: ലോക് ഡൗണിൽ ഇളവ് പ്രഖ്യാപിച്ചതിനെ തുടർന്ന് ഒറ്റ, ഇരട്ട അക്ക നമ്പർഅടിസ്ഥാനത്തിലല്ലാതെ ക്രഷർ യൂണിറ്റുകളിൽ വാഹനങ്ങൾ ഓടുന്നതായി ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് ജില്ലാ കളക്ടർ പി.ബി.നൂഹ് കോന്നി താലൂക്കിലെ പാറമടകളിൽ ശനിയാഴ്ച പരിശോധന നടത്തി.ഒറ്റ, ഇരട്ട അക്കങ്ങളുടെ ക്രമത്തിൽ വാഹനങ്ങൾ ഓടിക്കാൻ ക്രഷർ യൂണിറ്റുടമകൾക്ക് നിർദേശം നൽകി.