പത്തനംതിട്ട : ലോക്ക്ഡൗൺ 17 വരെ നീട്ടുകയും ഇളവുകൾ ഏറെ പ്രഖ്യാപിക്കപ്പെടുകയും ചെയ്ത സാഹചര്യത്തിൽ വിലക്കുകളുടെ ലംഘനങ്ങൾക്ക് പത്തനംതിട്ട ജില്ലയിൽ രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണത്തിൽ നേരിയ കുറവ്. ഇന്നലെ 358 കേസുകൾ റിപ്പോർട്ട് ചെയ്തു. 358പേർ അറസ്റ്റിലാകുകയും 271 വാഹനങ്ങൾ കസ്റ്റഡിയിലെടുക്കുകയും ചെയ്തതായി ജില്ലാ പൊലീസ് മേധാവി കെ.ജി സൈമൺ അറിയിച്ചു. ഓറഞ്ച് മേഖലയിൽപ്പെടുന്ന ജില്ലയിൽ ചരക്കു വാഹനങ്ങൾ, അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ, പാഴ്‌സലിനു മാത്രം റസ്റ്റോറന്റുകൾ, കൊറിയർ സർവീസുകൾ, ഒറ്റ നിലയിലുള്ള തുണിക്കടകൾ തുടങ്ങിയവ പ്രവർത്തിക്കുന്നതിന് അനുമതിയുണ്ടെന്നും ലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ കർശന നിയമനടപടികൾ തുടരുമെന്നും ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കി.