അടൂർ : പഴകുളം മേട്ടുംപുറം സ്വരാജ് ഗ്രന്ഥശാല യുടെ നേതൃത്വത്തിൽ ''കൊറോണക്കാലത്തേ മേയ് ദിന ചിന്തകൾ'' എന്ന വിഷയത്തിൽ കോളേജ് വിദ്യാർത്ഥികൾക്കായി കുറിപ്പെഴുത്ത് മത്സരം നടത്തുന്നു. കുറിപ്പുകൾ രണ്ടു പേജിൽ കവിയാതെ എസ്.മീരാസാഹിബ്ബ്, പ്രസിഡന്റ്, സ്വരാജ് ഗ്രന്ഥശാല, മേട്ടും പുറം,പഴകുളം പി.ഒ, അടൂർ എന്ന വിലാസത്തിൽ മേയ് ഏഴിന് മുമ്പായി ലഭിക്കണം. ഫോൺ: 9446067025.