പത്തനംതിട്ട : അനുവദിക്കപ്പെട്ട നിർമ്മാണ മേഖലകളിൽ അന്യസംസ്ഥാന തൊഴിലാളികളെ പ്രയോജനപ്പെടുത്തുന്നതിന് ജില്ലയിലെ പൊലീസ് സ്റ്റേഷനുകളിലെ എസ്.എച്ച്.ഒ മാരുമായി ബന്ധപ്പെട്ട് ജനമൈത്രി പൊലീസിന്റെ സേവനം ലഭ്യമാക്കാം. ബീറ്റ് ഓഫീസർമാരെ ഇതിനായി ചുമതലപ്പെടുത്താൻ എസ്.എച്ച്.ഒ മാർക്ക് നിർദേശം നൽകിയിട്ടുണ്ട്. അന്യസംസ്ഥാന തൊഴിലാളികളെ സംബന്ധിച്ച വിശദാംശം എല്ലാ സ്റ്റേഷനുകളിലും സൂക്ഷിച്ചിട്ടുണ്ടെന്നും അവരുടെ കോൺട്രാക്ടർമാരുടെ ഫോൺനമ്പറുകൾ ജനമൈത്രി ബീറ്റ് ഓഫിസർമാരുമായി ബന്ധപ്പെട്ട് ആവശ്യക്കാർക്ക് ലഭ്യമാക്കാവുന്നതാണെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു.