04-sob-akhil

പന്തളം: അച്ചൻകോവിലാറ്റിൽ മുളമ്പുഴ ഐവേലിൽ കടവിൽ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കിൽപ്പെട്ടു മരിച്ചു. കൈപ്പുഴ വടക്ക് പറയറ്റയ്യത്ത് അഖിൽ ഭവനിൽ ശശികുമാറിന്റെ മകൻ അഖിൽ എസ്.കുമാർ (27) ആണ് മരിച്ചത്. രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപ്പെട്ട കാരയ്ക്കാട് അരീക്കര പടിഞ്ഞാറ്റേക്കര വീട്ടിൽ ശരണിനെ (28) നാട്ടുകാർ രക്ഷിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12.30ന് ആണ് സംഭവം. അഖിലിന്റെ ബന്ധുവായ കാരയ്ക്കാട് കൊച്ചുപ്ലാവ് നിൽക്കുന്നതിൽ ജിഥിനും സുഹൃത്ത് കുളനട കൈപ്പുഴ മേലേതുണ്ടത്തിൽ സിദ്ധാർഥിനുമൊപ്പമാണ് അഖിലും ശരണും കടവിലെത്തിയത്. അഖിലിനെ നാട്ടുകാർ കരയ്‌ക്കെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പിതാവ് ശശികുമാർ ദുബായിലാണ്, മാതാവ് : അനില മോൾ. അഞ്ജന സഹോദരിയാണ്. സംസ്‌കാരം പിന്നീട്.