പത്തനംതിട്ട: സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിക്കാനുളള സർക്കാർ ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് എൻ.ജി.ഒ അസോസിയേഷൻ കരിദിനം ആചരിച്ചു.താലൂക്ക് ആസ്ഥാനങ്ങളിൽ നടന്ന പ്രതിഷേധത്തിന് ജില്ലാ പ്രസിഡന്റ് സുരേഷ് കുഴുവേലിൽ, സെക്രട്ടറിയേറ്റംഗം പി.എസ് വിനോദ് കുമാർ, ജില്ലാ സെക്രട്ടറി അജിൻ ഐപ്പ് ജോർജ്, ട്രഷറർ ഷിബു മണ്ണടി, സംസ്ഥാന സമിതിയംഗങ്ങളായ അൻവർ ഹുസൈൻ, ബിജു സാമുവേൽ, യു.അനില, ഷൈജു സാമുവേൽ തുടങ്ങിയവർ നേതൃത്വം നൽകി.