തിരുവല്ല: കൊവിസ് 19 മഹാമാരിയിൽ സാമ്പത്തിക ദുരിതമനുഭവിക്കുന്നവർക്ക് പലിശരഹിത വായ്പനൽകി നെടുമ്പ്രം സർവീസ് സഹകരണ ബാങ്ക് കൈത്താങ്ങായി.ബാങ്കിലെ അoഗങ്ങളുടെ കുടുംബങ്ങളിൽ നേരിട്ടെത്തി 5000 രൂപ പലിശ രഹിത വായ്പ നൽകുന്ന സ്നേഹ സ്വാന്തന പദ്ധതിയുടെ ഉദ്ഘാടനം മാത്യു ടി.തോമസ് എം.എൽ.എ നിർവഹിച്ചു.ബാങ്ക് പ്രസിഡന്റ് എ. വിനയചന്ദ്രൻ,പുളിക്കീഴ് ബ്ലോക്ക് മെമ്പർ ബിനിൽ കുമാർ,ബാങ്ക് സെക്രട്ടറി മനുഭായി മോഹൻ, ബോർഡംഗം രാധമ്മ അശോകൻ എന്നിവർ പ്രസംഗിച്ചു.വരും ദിവസങ്ങളിൽ നെടുമ്പ്രo പഞ്ചായത്തിലെ എല്ലാ വാർഡുകളിലുo വായ്പ നേരിട്ട് ഭവനങ്ങളിൽ എത്തിച്ചു നൽകുന്നതാണെന്നും ബാങ്ക് അധികൃതർ അറിയിച്ചു.