കൊടുമൺ: ചന്ദനപ്പള്ളി സെന്റ് ജോർജ് തീർത്ഥാടന കത്തോലിക്ക ദേവാലയത്തിലെ പെരുന്നാളിനു തുടക്കമായി. പ്രധാന പെരുന്നാൾ ദിനങ്ങളായ 6ന് രാവിലെ 6.15ന് പ്രഭാത പ്രാർത്ഥനയും നോവേനയും വിശുദ്ധ കുർബാനയും ഇടവക വികാരി ഫാ.സജി മാടമണ്ണിലിെന്റ നേതൃത്വത്തിൽ നടക്കും.വൈകിട്ട് 6ന് സെന്റ് ജോർജ് കുരിശടി ജംഗ്ഷൻ, സെന്റ് ജോർജ്,ദേവാലയത്തിലെ തിരുസ്വരൂപ പ്രതിഷ്ഠ എന്നിവിടങ്ങളിൽ നോവേനയും സന്ധ്യാ പ്രാർത്ഥനയും തുടർന്ന് ദൈവാലയത്തിന് ചുറ്റും പ്രദക്ഷിണവും നടക്കും.പത്തനംതിട്ട മൗണ്ട് താബോർ ധ്യാന കേന്ദ്രം ഡയറക്ടർ ഫാ.ഗ്രിഗോറിയോസ് കോയിക്കലേത്ത് മുഖ്യകാർമ്മികത്വം വഹിക്കും.7ന് രാവിലെ 7.15ന് ചെമ്പിൽ അരിയിടീൽ കർമ്മം ഫാ.സജി മാടമണ്ണിലും 7.30ന് ജംഗ്ഷൻ കുരിശടിയിൽ സാമുവേൽ മാർ ഐറേനിയോസ് മെത്രാപ്പോലീത്തായും നിർവഹിക്കും.തുടർന്ന് മെത്രാേപ്പലീത്തായുടെ കാർമ്മികത്വത്തിൽ കുർബാന.കുർബാനയും പെരുന്നാളിെന്റ അനുബന്ധ ചടങ്ങുകളും ലൈവ് ടെലികാസ്റ്റിലൂടെ വിശ്വാസികൾക്ക് വീടുകളിലിരുന്ന് കാണാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്.നേർച്ച ചെമ്പ് ദൈവാലയത്തിലെത്തിച്ച് ആശീർവദിച്ച ശേഷം വിശ്വാസികൾക്ക് ഭവനങ്ങളിൽ നേർച്ച എത്തിക്കുകയും ചെയ്യുന്നതാണ്.നേർച്ചചെമ്പിൽ അരിയിടാനും മുത്തുക്കുട പ്രദക്ഷിണം നടത്തുന്നതിനുമുള്ള ക്രമീകരണവും ഒരുക്കിയിട്ടുണ്ട്.കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ സർക്കാരിെന്റ കർശന നിർദ്ദേശങ്ങൾ പാലിച്ച് ആൾക്കൂട്ടം ഒഴിവാക്കിയും സാമൂഹിക അകലം പാലിച്ചുമായിരിക്കും പെരുന്നാൾനടക്കുക.പെരുന്നാൾആഘോഷങ്ങൾ ലളിതമായി നടത്തിസാമൂഹിക പ്രതിബന്ധത ഉൾക്കൊണ്ട് ലഭിക്കുന്ന സംഭാവനകളിൽ നിന്നും നിശ്ചിതതുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്നതാണെന്ന് വികാരി ഫാ.സജി മാടമണ്ണിൽ,ട്രസ്റ്റി സൈമൺ ഡേവിഡ് പാലനിൽക്കുന്നതിൽ,സെക്രട്ടറി ബാബു കെ.പെരുമല എന്നിവർ അറിയിച്ചു.എട്ടാമിടം 10ന് നടക്കും.