തിരുവല്ല: പ്രതിഷേധങ്ങൾ കനത്തതോടെ തിരക്കേറിയ നെല്ലാട് - കല്ലിശേരി റോഡിലെ പരുമൂട്ടിൽ കടവ് പാലം തുറന്നു. വെള്ളിയാഴ്ച വൈകിട്ടാണ് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പാലം അടച്ചത്. ജനങ്ങളുടെ പ്രതിഷേധം ഉയർന്നതോടെ അധികൃതർ ഞായറാഴ്ച വൈകിട്ട് പാലം തുറന്നു നൽകി.