പത്തനംതിട്ട :അവധിക്കാലമാണെങ്കിലും ഒാൺലൈൻ പഠനവുമായി വിദ്യാർത്ഥികളും അദ്ധ്യാപകരും തിരക്കിലാണ്.

സാധാരണ ഗതിയിൽ ഒൻപത്, പത്ത്, പ്ലസ് ടു വിദ്യാർത്ഥികൾക്ക് ക്ലാസ് തുടങ്ങാനുള്ള സമയമാണിത്. അവർക്കാണ് ഓൺലൈൈൻ ക്ലാസുകൾ ആരംഭിച്ചത്. വാട്സ് ആപ്പ് ഗ്രൂപ്പുകളും ക്രമീകരിച്ചിട്ടുണ്ട്. പി. ഡി.എഫ് ഫയലുകൾ അയച്ചു കൊടുക്കുന്നുണ്ട്. പക്ഷേ ഫോണില്ലാത്തവർക്കും ലോക്ക് ഡൗണിൽ നെറ്റ് ചാർജ് ചെയ്യാൻ കഴിയാത്തവർക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താൻ കഴിയില്ല. ഇത് വളരെ ചെറിയ വിഭാഗമേയുള്ളുവെന്ന് അദ്ധ്യാപകർ പറയുന്നു.

സ്കൂൾ തുറക്കുമ്പോഴേക്കും രണ്ടിലേറെ പാഠ ഭാഗങ്ങൾ തീർക്കാൻ സാധിക്കും. അതേസമയം ഇതുസംബന്ധിച്ച് സർക്കാർ നിർദ്ദേശങ്ങളില്ല

-------------

അദ്ധ്യാപകർക്കും കുട്ടികൾക്കും കിട്ടുന്ന സമയം പഠനത്തിനായി ഉപയോഗിക്കാമെന്ന് കൈറ്റ് അഭിപ്രായപ്പെട്ടിരുന്നു. അങ്ങനെയാണ് ഓൺ ലൈൻ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തിയത്.

കെ. ശാലിനി

അദ്ധ്യാപിക

കോന്നി ഗവ. എച്ച്.എസ്.എസ്