പത്തനംതിട്ട : കോവിഡ് സാഹചര്യം മൂലം വിദേശ രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ സൗജന്യമായി നാട്ടിൽ എത്തിക്കണമെന്ന് കേരളാ പ്രദേശ് പ്രവാസി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം ആവശ്യപ്പെട്ടു. മടങ്ങിവരാൻ ആഗ്രഹിക്കുന്ന പ്രവാസികൾ വിമാന യാത്രാ ചെലവ് വഹിക്കണമെന്ന കേന്ദ്ര സർക്കാരിന്റേയും അതിന് അനുകൂലമായുള്ള സംസ്ഥാന സർക്കാരിന്റേയും നിലപാടുകൾ പ്രതിഷേധാർഹമാണെന്ന് അദ്ദേഹം പറഞ്ഞു.