മല്ലപ്പള്ളി: പഞ്ചായത്തിൽ 38 ദിവസമായി പ്രവർത്തിച്ചുകൊണ്ടിരുന്ന സമൂഹ അടുക്കള സമാപിച്ചു. സമൂഹ അടുക്കള നടത്തിപ്പിനുവേണ്ടി സഹായിച്ച രാജ്യസഭാ മുൻ ഉപാദ്ധ്യക്ഷൻ പ്രൊഫ.പി.ജെ കുര്യൻ, അഡ്വ.മാത്യു ടി. തോമസ് എം.എൽ.എ., സ്‌പോൺസർ ചെയ്ത വിവിധ വ്യക്തികൾ, മത രാഷ്ട്രീയ സാമൂഹിക സംഘടനകൾ, കുടുംബശ്രീ,അങ്കണവാടി, സന്നദ്ധ സേന പ്രവർത്തകർ, തുടങ്ങി സഹായം നൽകിയ എല്ലാ വിഭാഗത്തിൽ പ്രവർത്തിച്ചവർക്ക് പ്രസിഡന്റ് തോമസ് മാത്യു നന്ദി രേഖപ്പെടുത്തി.നിലവിൽ ഭക്ഷണം ലഭിച്ചുകൊണ്ടിരുന്നവർക്ക് ലോക് ഡൗൺ തീരുന്നതുവരെ ബജറ്റ് ഹോട്ടലിൽ നിന്നും ഭക്ഷണം നൽകുമെന്നും പ്രസിഡന്റ് അറിയിച്ചു.