ചെങ്ങന്നൂർ : എസ്.എൻ.ഡി.പി യോഗം ചെങ്ങന്നൂർ ടൗൺ ശാഖ വാങ്ങിയ സ്ഥലത്ത് തിട്ടമേൽ കുറ്റിയുഴത്തിൽ അഖിലിന്റെ മൃതദേഹം സംസ്കരിക്കുന്നത് തടഞ്ഞതിന് പിന്നിൽ നഗരസഭ ചെയർമാൻ കെ.ഷിബു രാജനാണെന്ന് ആരോപിച്ച് ചെങ്ങന്നൂർ ടൗൺ യൂത്ത്മൂവ്‌മെന്റ് പ്രവർത്തകർ നഗരസഭ ഓഫീസിന് മുന്നിൽ ധർണ നടത്തി.ഇതര സമുദായങ്ങളുടെ അഞ്ച് ശ്മശാനങ്ങൾ ഇതിന് സമീപമുണ്ടായിട്ടും ചെയർമാൻ
സ്വീകരിച്ച നടപടി പ്രതിഷേധാർഹമാണെന്ന് ഭാരവാഹികൾ പറഞ്ഞു.യൂണിയൻ ചെയർമാൻ ഡോ.എ.വി.ആനന്ദ രാജ് ഉദ്ഘാടനം ചെയ്തു.യൂത്ത്മൂവ്‌മെന്റ് ടൗൺ പ്രസിഡന്റ് ദീപു ഭൂപതി അദ്ധ്യക്ഷത വഹിച്ചു. ടൗൺ ശാഖ പ്രസിഡന്റ് കെ. ദേവദാസ് മുഖ്യപ്രഭാഷണം നടത്തി.സെക്രട്ടറി സിന്ധു എസ്.മുരളി, ഭാരവാഹികളായ വിനീത് മോഹൻ, അശോക് കോയിക്കലേത്ത്, ലൈല ഗോപകുമാർ, അമ്പിളി മഹേഷ്, സനീഷ്, രാജേഷ് എന്നിവർ പ്രസംഗിച്ചു.