തിരുവല്ല: കൊവിഡ് കാലത്ത് ഓരോ റേഷൻ കാർഡിനും 2000 രൂപാ വീതം ധനസഹായം നൽകുക, വൈദ്യുതി ബോർഡിന്റെ ഇരുട്ടടി അവസാനിപ്പിക്കുക, അന്യസംസ്ഥാനങ്ങളിൽ ജോലിക്ക് പോയവരെ ട്രെയിനിൽ സൗജന്യമായി നാട്ടിലെത്തിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ജനതാദൾ (യു) തിരുവല്ലായിൽ നടത്തിയ ധർണ സംസ്ഥാന ട്രഷറർ ജേക്കബ് തോമസ് തെക്കേപുരയ്ക്കൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഗോപകുമാർ മുഞ്ഞനാട്ട് അദ്ധ്യക്ഷത വഹിച്ചു. തമ്പി പാണം പറമ്പിൽ, സുനിൽ വിരുത്തിയിൽ, ബിജു ടി. ജേക്കബ്, സച്ചു സക്കറിയ എന്നിവർ പ്രസംഗിച്ചു.