കലഞ്ഞൂർ : കലഞ്ഞൂർ- ഇളമണ്ണൂർ റോഡിൽ ടിപ്പർ ലോറികൾ പായുന്നു. കിഴക്കൻ മേഖലയിലുള്ള ക്രഷർ യൂണിറ്റിൽ നിന്ന് കൊണ്ടുവരുന്ന മെറ്റിലും പാറപ്പൊടിയും കയറ്റി വരുന്നവയാണ് ഇവ. പണിക്കായി റോഡ് ഇളക്കിയിട്ടിരിക്കുകയാണ്. മെറ്റിൽ നിരത്തിയിട്ടുണ്ട്.
ഇതുവഴി വലിയ വാഹനങ്ങൾ ഓടിക്കരുത് എന്ന ബോർഡ് നിലനിൽക്കെയാണ് ടിപ്പറുകൾ പായുന്നത്. മെറ്റിൽ തെറിച്ച് വഴിയാത്രക്കാർക്ക് പരിക്കേറ്റ സംഭവവുമുണ്ട്. പൊടിശല്യം രൂക്ഷമാണ്. . കലഞ്ഞൂർ - പത്തനാപുരം വഴി ടിപ്പറുകൾ തിരിച്ചുവിട്ടാൽ ഈ പ്രശ്നങ്ങൾക്ക് പരിഹാരമാകും. നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.