കടമ്പനാട് : പെരിങ്ങനാട് പുത്തൻചന്തയിൽ നിന്ന് ബൈക്കി ൽ അനധികൃതമായി 41 കുപ്പി അരിഷ്ടം കടത്തിയ പെരിങ്ങനാട് മുണ്ടപ്പള്ളി ഷാജി ഭവനത്തിൽ ഷാജി, പിതാവാ ചന്ദ്രശേഖരൻ എന്നിവരെ ഏക്സൈസ് അറസ്റ്റുചെയ്തു.. ഇവർ നൽകിയ വിവരമനുസരിച്ച് പതിനാലാം മൈൽ എക്സൽ വർക്ക് ഷോപ്പിൽ കിടന്ന കാറിൽ നിന്ന് 285 കുപ്പി അരിഷ്ടം പിടിച്ചെടുത്തു.. കാർ കസ്റ്റഡിയിലെടുത്തു. എക്സൈസ് ഇൻസ്‌പെക്ടർ റജിമോന്റെ നേതൃത്വത്തിൽ പി ഒ ബിനു, മനോജ് സി ഇ ഒ മാരായ ഹരിഹരനുണ്ണി, അരുൺ വി എന്നിവർ പരിശോധനയിൽ പങ്കെടുത്തു.