പത്തനംതിട്ട: കറന്റ് ചാർജ് ആറിരട്ടി വരെ കൂട്ടി കൊവിഡിനെ വെല്ലുന്ന ഷോക്കേൽപ്പിക്കുന്ന കെ.എസ്.ഇ.ബിയുടെ നടപടി പിൻവലിക്കണമെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി എസ്.വി പ്രസന്നകുമാർ ആവശ്യപ്പെട്ടു. കുമ്പഴയുൾപ്പെടെയുളള വൈദ്യുതി സെക്ഷനുകളിൽ നിന്ന് നിലവിലുളളതിനേക്കാൾ ആറിരട്ടി തുകയുടെ ബില്ലാണ് ഉപഭോക്താക്കൾക്ക് ലഭിച്ചത്. പരാതികളെക്കുറിച്ച് അന്വേഷിക്കാനും മുൻ ബില്ലുകൾക്ക് സമാനമായ ബില്ലുകൾ നൽകാനും കെ.എസ്.ഇ.ബി തായാറാകണമെന്ന് എസ്.വി.പ്രസന്നകുമാർ ആവശ്യപ്പെട്ടു.