ഇളമണ്ണൂർ:ലോക്ക് ഡൗൺ സമയത്ത് കെ.എസ്.ഇ.ബിയുടെകൊള്ള അവസാനിപ്പിക്കുക. ഉപഭോക്താക്കൾക്ക് ഇലക്ട്രിസിറ്റി ബിൽ കാലാവധി നീട്ടി നൽകുകയോ തവണകളായി ബില്ലടക്കാനുള്ള സൗകര്യമൊരുക്കുകയോ ചെയ്യുക എന്നീ ആവിശ്യങ്ങൾ ഉന്നയിച്ച് കലഞ്ഞൂർ കെ.എസ്.ഇ.ബി ഓഫീസിനു മുന്നിൽ യുവമോർച്ച കലഞ്ഞൂർ പഞ്ചായത്ത് കമ്മിറ്റിപ്രതിഷേധ സമരം നടത്തി.പഞ്ചായത്ത് കമ്മിറ്റി പ്രിസിഡന്റ് പി.എസ്.അരുൺ,യുവമോർച്ച പഞ്ചായത്ത് ജനറൽ സെക്രട്ടറി അനന്ദു, യുവമോർച്ച പഞ്ചായത്ത്‌ സെക്രട്ടറിമാരായ അവിനാശ്, രാജേഷ് പാടം, യുവമോർച്ച പ്രവർത്തകൻ ആദർശ് സുകുമാരൻ എന്നിവർ പങ്കെടുത്തു. കൂടൽ സി ഐ യുടെ നേതൃത്വത്തിൽ അറസ്റ്റു ചെയ്ത പ്രതിഷേധക്കാരെ സ്റ്റേഷനിൽ എത്തിച്ച് ജാമ്യം നൽകി വിട്ടയച്ചു.