പന്തളം: കാറ്റിലും മഴയിലും പ്ലാവ് പിഴുതുവീണ് കാർപോർച്ചിൽ കിടന്ന കാറിന് കേടുപാടുകൾ സംഭവിച്ചു. എം.എം. ജംഗ്ഷന് സമീപം ഒലിവി യ സിബിയുടെ കാർപ്പോർച്ചിന് മുകളിലേക്കാണ് അയൽവാസി ഡോ :സഹദേവന്റെ വിടിന്റെ മുറ്റത്ത് നിന്ന പ്ലാവ് വീണത്. ഇന്നലെ വൈകിട്ട് 6 മണിയോടെയാണ് സംഭവം, വൈദ്യുതി ലൈനുകളും തകർന്നു. അടൂരിൽ നിന്നും ഫയർഫോഴ്സ് എത്തി പ്ലാവ് മുറിച്ചു മാറ്റി.