പന്തളം: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കുളനട പഞ്ചായത്ത് ഓഫീസിൽ കൊവിഡ്19 കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു. ഇന്നലെ ചേർന്ന ഭരണ സമിതി യോഗത്തിലാണ് തീരുമാനം എടുത്തത്. മേൽനോട്ടത്തിനായി ഉദ്യോഗസ്ഥന്മാരെ ചുമതലപ്പെടുത്തി. ഇതര സംസ്ഥാനത്തുനിന്നും,മറ്റു രാജ്യങ്ങളിൽ നിന്നും എത്തച്ചേരുന്നവരെ നിരീക്ഷിക്കുവാനും, അവർക്ക് ആവശ്യമായ സൗകര്യം ഏർപ്പെടുത്തുവാനും,പാലിക്കേണ്ട നിർദ്ദേശങ്ങൾ കൊടുക്കുവാനും വേണ്ടിയാണ് കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. ഇതോടൊപ്പം എല്ലാ വാർഡുകളിലും പഞ്ചായത്ത് മെമ്പർമാരുടെ നേതൃത്വത്തിൽ സാനിറ്റേഷൻ സമിതി അംഗങ്ങളും,ആരോഗ്യ പ്രവർത്തകരും, വോളന്റിയർമാരും വിദേശത്തുനിന്നും,മറ്റു സംസ്ഥാനത്തുനിന്നും മടങ്ങി വരുന്നവരുടെ വിവരവും അത്തരം വീടുകളിൽ അവർക്ക് നിരീക്ഷണത്തിൽ കഴിയുവാനുള്ള സൗകര്യങ്ങളും, 60 വയസിനു മുകളിൽ പ്രായമുള്ളതും,10വയസിൽ താഴെപ്രായമുള്ളതുമായ കുടുംബാംഗങ്ങൾ എന്നീ വിവരങ്ങൾ ശേഖരിക്കും. മറ്റു സ്ഥലങ്ങളിൽ നിന്നും വരുന്നവർ കൺട്രോൾ റൂമുമായി ഉടൻ തന്നെ ബന്ധപ്പെടേണ്ടതാണ്.
കുളനട പഞ്ചായത്ത്: കൺട്രോൾ റൂം നമ്പർ
9496329617, 9946524027, 9895513614
വിദേശത്തുനിന്നും, ഇതര സംസ്ഥാനത്തു നിന്നും നാട്ടിൽ എത്തിച്ചേരുന്നവർ അടിയന്തരമായി പഞ്ചായത്ത് കൺട്രോൾ റൂമുമായി ബന്ധപ്പെട്ട് വിവരങ്ങൾ കൈമാറേണ്ടതാണെന്ന്
അശോകൻ കുളനട
(പഞ്ചായത്ത് പ്രസിഡന്റ്)