തിരുവല്ല: ഭാരതീയ ജനതാ പാർട്ടി പട്ടികജാതി മോർച്ച തിരുവല്ല മണ്ഡലംകമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവല്ല റവന്യു ടവറിനു മുന്നിൽ പ്രതിഷേധിച്ചു.പട്ടിക വിഭാഗങ്ങൾക്ക് പ്രത്യേക സാമ്പത്തിക പായ്ക്കേജ് അനുവദിക്കുക,പട്ടിക ജാതിക്കാരുടെ കാർഷിക കടങ്ങളും ചെറുകിട വായ്‌പകളും എഴുതി തള്ളുക,പരമ്പരാഗത കലാകാരന്മാർക്ക് ധനസഹായം പ്രഖ്യപിക്കുക എന്നി ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം.ബി.ജെ.പി മണ്ഡലം പ്രസിഡന്റ് അഡ്വ.ശ്യാം മണിപ്പുഴ ഉദ്ഘാടനം ചെയ്തു.എസ്.സി മോർച്ച മണ്ഡലം പ്രസിഡൻറ് വാസുദേവൻ നിരണം അദ്ധ്യക്ഷത വഹിച്ചു.ബി.ജെ.പി മണ്ഡലം ജനറൽ സെക്രട്ടറി ജയൻ ജനാർദ്ദനൻ,എസ്.സി മോർച്ച തിരുവല്ല മണ്ഡലം സെക്രട്ടറിമാരായ രഘുനാഥ്,നിഥിൻ മോനായി,ബി.ജെ.പി മണ്ഡലം വൈസ് പ്രസിഡന്റ രാജ് പ്രകാശ് വേണാട് എന്നിവർ സംസാരിച്ചു.