തിരുവല്ല: പെരിങ്ങര പഞ്ചായത്ത് വാർഡ് 14 ലെ കോടങ്കേരിൽ പാടശേഖരത്തിലെ ചുമട്ടു തൊഴിലാളികൾ നെല്ലെടുത്ത് ലഭിച്ച കൂലിയുടെ ഒരു വിഹിതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകി.വാർഡ് മെമ്പർ പി.ബി സന്ദീപ് കുമാറിന്റെയും യൂണിയൻ പ്രതിനിധികളുടെയും സാന്നിദ്ധ്യത്തിൽ 10,000 രൂപ തിരുവല്ല തഹസിൽദാർ ജോൺ മത്തായി ഏറ്റുവാങ്ങി.