അടൂർ: കടമ്പനാട് യുവമോർച്ച പഞ്ചായത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ.എസ്.ഇ.ബി.ബിൽ തുക സംബന്ധിച്ച് അവ്യക്തത പരിഹരിക്കുക,ബിൽ തുക തവണകളായി അടക്കാൻ സൗകര്യം ഒരുക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കടമ്പനാട് കെ.എസ് ഇ.ബി ഓഫീസിനു മുൻപിൽ യുവമോർച്ച അഭ്യർത്ഥനാ സമരം നടത്തി.ബി.ജെ.പി കടമ്പനാട് പഞ്ചായത്ത് പ്രസിഡന്റ് സജീഷ് കുമാർ ഉദ്ഘാടനം ചെയ്തു.യുവമോർച്ച കടമ്പനാട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റെ ലാൽ കൃഷ്ണൻ.ജിയുടെ അദ്ധ്യക്ഷതയിൽ ബി.ജെ..പി പഞ്ചായത്ത് സെക്രട്ടറി രഞ്ച് രാജ്,അഖിൽ,കണ്ണൻ എന്നിവർ സംസാരിച്ചു.