പന്തളം: കാടുകയറി കിടന്ന പന്തളം പൊലീസ് ക്വാർട്ടേഴ്‌സ് പരിസരം ഇപ്പോൾ കൃഷിതോട്ടമാക്കി മാറ്റി സ്റ്റേഷനിലെ സേനാ അംഗങ്ങൾ. കൃഷിവകുപ്പും പന്തളം പൊലീസ് സ്റ്റേഷനിലെ പൊലീസുകാരും ചേർന്ന് സമഗ്ര പച്ചക്കറി കൃഷി വികസന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഇവിടെ കൃഷി ആരംഭിച്ചത്.നാനൂറോളം ഗ്രോബാഗുകളിലായി ചുവന്ന ചീര,വെള്ള ചീര, മുല്ലചീര,തക്കാളി,മണി തക്കാളി,വഴുതന,വെണ്ട,മുളക്,പയർ,എന്നിവയും,ബാഗിലല്ലാതെ വെള്ളരി,കോവൽ,കപ്പ,ഞാലിപൂവൻ, ഏത്ത ഇനങ്ങളിൽ പെട്ടവാഴകൾ തുടങ്ങി മിക്കയിനം പച്ചക്കറികളും കൃഷി ചെയ്യുന്നു.
കീടനാശിനിയും രാസവളപ്രയോഗങ്ങളും ഇല്ലാത്ത ജൈവകൃഷി രീതിയാണ് അവലംബിച്ചത്.സി.ഐ.ഇ.ഡി.ബിജുവിന്റെ മേൽനോട്ടത്തിൻ പന്തളം കൃഷി ഓഫീസർ എസ്.എൽ.ശ്യാംകുമാറിന്റെ നിർദേശനുസരണം.എസ്.ഐ.രാജേന്ദ്രൻ, എ.എസ്.ഐ പ്രകാശ്.ആർ,ഷൈൻ.റോബി.ഐസക്ക് എന്നിവരാണ് വളംഇട്ടും രാവിലെയും വൈകിട്ടും നനച്ചുംസംരക്ഷിച്ചത്.ഇന്നലെ നടന്ന വിളവെടുപ്പ് ഉദ്ഘാടനം പന്തളം സി.ഐ.ഇ ഡി.ബിജുനിർവഹിച്ചു.പന്തളം കൃഷിഓഫീസർ എസ്.എൽ.ശ്യാംകുമാർ എസ്.ഐ.മാരായ ആർ.ശ്രീകുമാർ.ജി.ജയചന്ദ്രൻ.രാജേന്ദ്രൻ,എ.എസ്.ഐ.പ്രകാശ് ആർ,സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ഷൈൻ.റോബി.ഐസക്ക്,അസി.കൃഷി ഓഫീസർ ബിന്ദു,ഫീൽഡ് അസിസ്റ്റന്റ് ഷെമീല എന്നിവർ പങ്കെടുത്തു.
ക്വാട്ടേഴ്സിന്റെ മേൽക്കൂരകൾ തകർന്നു, ചോർന്നൊലിക്കുന്നു
ഒരേക്കർ 68 സെന്റ് സ്ഥലമാണ് ക്വാർട്ടേഴ്‌സിനുള്ളത്.38 കുടുംബങ്ങൾക്ക് താമസിക്കുന്നതിനുള്ള സൗകര്യങ്ങൾ ഇവിടെ ഉണ്ടായിരുന്നു. 80 വർഷം മുമ്പ് പണിത കെട്ടിടങ്ങൾ ഇപ്പോൾമേൽക്കൂരകൾ തകർന്ന് മഴക്കാലത്ത് വെള്ളം ചോർന്ന് ഒലിച്ച് ഭിത്തികളും വിണ്ടു കീറിയ അവസ്ഥയിലാണ്.പല കേസുകളിലും തൊണ്ടിമുതലായി കസ്റ്റഡിയിൽ എടുത്തിട്ടുള്ള വാഹനങ്ങൾ ഉൾപ്പെടെ ഇവിടെ കൂട്ടിയിട്ടിരിക്കുകയാണ്.ജില്ല രൂപീകരിക്കുന്നതിനു മുമ്പ് പന്തളം പ്രദേശം ആലപ്പുഴജില്ലയുടെ ഭാഗമായി രുന്നു.പന്തളം പൊലീസ് സ്റ്റേഷൻ ആരംഭിക്കുന്നതിനു മുമ്പ് ഈ പ്രദേശം മാവേലിക്കര സ്റ്റേഷൻ പരിധിയിലായിരുന്നു.പന്തളം സ്റ്റേഷനിലെ ജീവനക്കാർക്ക് ഒപ്പം മറ്റ് സ്റ്റേഷനുകളിൽ ജോലി നോക്കുന്ന ജീവനക്കാരും ഈ ക്വാർട്ടേഴ്‌സിൽ താമസിച്ചിരുന്നു. അന്ന് താമസിച്ചിരുന്നവർ മുറ്റത്ത് ചെടികളും പറമ്പിൽ കാർഷിക വിളകളും നട്ടിരുന്നു.ഫലഭൂഷ്ഠമായ മണ്ണ് ആയതിനാൻ കൃഷികളിൽ നിന്നും നല്ല വിളവും ലഭിച്ചിട്ടുണ്ട്.