പത്തനംതിട്ട : ആറന്മുള മണ്ഡലത്തിൽ പുതുതായി കൃഷി ചെയ്യാൻ താൽപര്യമുള്ള കർഷകർ അതത് കൃഷി ഓഫീസർമാരുമായി ബന്ധപ്പെടണമെന്ന് വീണാ ജോർജ് എം.എൽ.എ പറഞ്ഞു. 10 സെന്റിന് മുകളിൽ കൃഷി ചെയ്യാൻ സ്ഥലമുള്ളവർക്കും, പാട്ടത്തിനെടുത്തും കൃഷി ചെയ്യാം. പച്ചക്കറി, കിഴങ്ങുവർഗങ്ങൾ, പഴ വർഗങ്ങൾ എന്നിവ കൃഷി ചെയ്യാൻ താൽപര്യമുള്ളവരാണ് കൃഷി ഓഫീസർമാരുമായി ബന്ധപ്പെടേണ്ടത്. ഗ്രൂപ്പുകൾക്ക് മുൻഗണന നൽകും. കൃഷി ഓഫീസർമാരുടെ നമ്പരുകൾ: ആറന്മുള : 9400713143, ചെന്നീർക്കര : 9447695699, ഇലന്തൂർ : 9605256654, ഇരവിപേരൂർ : 8606125797, കോയിപ്രം : 9947302096, കോഴഞ്ചേരി : 9995429388, മെഴുവേലി : 9207284688, നാരങ്ങാനം : 9895542925, ഓമല്ലൂർ : 7902866845, തോട്ടപ്പുഴശേരി : 9447956424, മല്ലപ്പുഴശേരി : 9446114609, കുളനട : 9446491180, പത്തനംതിട്ട : 9946797804.