05-sob-drowpathi-amma

തിരുവല്ല: മുൻ എം.എൽ.സി പെരിങ്ങര ഇളമൺ മഠത്തിൽ പരേതനായ വി.പി.പി നമ്പൂതിരിയുടെ ഭാര്യ ദ്രൗപതി അമ്മ (91) നിര്യാതയായി. തിരുവനന്തപുരം തൈക്കാട് ശാന്തികവാടത്തിൽ സംസ്‌കാരം നടത്തി. പരുമല പമ്പ ദേവസ്വം ബോർഡ് കോളേജിലെ ഇക്കണോമിക്സ് പ്രൊഫസറും പെരിങ്ങമ്മല ഇക്ബാൽ കോളേജിലെ ആദ്യകാല പ്രിൻസിപ്പലുമായിരുന്നു. നമ്പൂതിരി സമുദായത്തിൽ നിന്ന് എം.എ ബിരുദം നേടിയ ആദ്യകാല വനിതകളിൽ ഒരാളായിരുന്നു. മക്കൾ: ഡോ. ജോയ് ഇളമൺ (ഡയറക്ടർ, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ലോക്കൽ അഡ്മിനിസ്‌ട്രേഷൻ) ആനന്ദ് ഇളമൺ (ചീഫ് ജനറൽ മാനേജർ, ലൈറ്റ് മെട്രോ) അഡ്വ. പ്രമോദ് ഇളമൺ (സി.പി.എം ഏരിയാ കമ്മിറ്റിയംഗം). മരുമക്കൾ: സജിത ജി., ഡോ. പ്രീത, അർച്ചന. ചെറുമക്കൾ: സ്വരൂപ്, സൗരവ്, സിദ്ധാർഥ്, സൂരജ്.