പത്തനംതിട്ട : കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ രക്തത്തിന്റെ ലഭ്യതക്കുറവ് പരിഹരിക്കുന്നതിനായി എൻ.ജി.ഒ. യൂണിയൻ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ 350 അംഗ രക്തദാനസേന രൂപീകരിച്ചു.രക്തദാനസേന രൂപീകരണം പത്തനംതിട്ട ജനറലാശുപത്രിയിൽ യൂണിയൻ ജില്ലാ സെക്രട്ടറി ഡി.സുഗതൻ നിർവഹിച്ചു.പ്രവർത്തനങ്ങൾക്ക് യൂണിയൻ ജില്ലാ പ്രസിഡന്റ് സി.വി.സുരേഷ് കുമാർ,സംസ്ഥാനകമ്മിറ്റിയംഗം എ.ഫിറോസ് എന്നിവർ നേതൃത്വം നൽകി.രണ്ട് ഘട്ടങ്ങളിലായി 34 ജീവനക്കാർ രക്തദാനം നടത്തി.തുടർന്നും രക്തത്തിന്റെ ലഭ്യതക്കുറവ് അനുസരിച്ച് രക്തദാനം സംഘടിപ്പിക്കുവാൻ യൂണിയൻ തീരുമാനിച്ചിട്ടുണ്ട്.