കോഴഞ്ചേരി: പഞ്ചായത്ത് രണ്ടാം വാർഡ് മേലുകരയിലെ തൊഴിലുറപ്പ് തൊഴിലാളികൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി. പഞ്ചായത്ത് പ്രസിഡന്റ് മിനി ശ്യാം മോഹൻ മേറ്റ് രാധാമണി വിജയനിൽ നിന്നും സംഭാവന ഏറ്റ് വാങ്ങി. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ക്രിസ്റ്റഫർ ദാസ്,വാർഡ് അംഗം സുനിത ഉദയകുമാർ,ഉഷ രവി,ഉഷ രാജൻ,സുജ സുരേഷ്,രഞ്ജിനി സുരേഷ്, ബിന്ദു അജി, മഞ്ജു മനോജ്,സുമ രാജേഷ് എന്നിവർ പങ്കെടുത്തു.