kerala-congress-m-dharna
കേരളാ കോൺഗ്രസ് (എം) ജോസഫ് വിഭാഗം കോന്നി നിയോജക മണ്ഡലം കമ്മിറ്റി ബി.എസ്.എൻ.എൽ ഓഫീസിനു മുമ്പിൽ നടത്തിയ ധർണ ജില്ലാ പ്രസിഡന്റ് വിക്ടർ ടി തോമസ് ഉത്ഘാടനം ചെയ്യുന്നു

കോന്നി: ലോക്ക്ഡൗണിലെ ഇളവിന് ശേഷം നാട്ടിലേക്ക് എത്തിക്കുന്ന പ്രവാസികളുടെയും അന്യ സംസ്ഥാനങ്ങളിൽ നിന്നും മടക്കിക്കൊണ്ടു വരുന്ന ആളുകളുടെയും യാത്ര കൂലി കേന്ദ്ര സംസ്ഥാന സർക്കാർ വഹിക്കണമെന്നും, റബർ ഉൾപ്പടെ ഉള്ള കാർഷിക ഉത്പന്നങ്ങൾക്ക് വിപണി ഉണ്ടാക്കണമെന്നും,ന്യായ വില ഉറപ്പാക്കണമെന്നും കേരളാ കോൺഗ്രസ് (എം) ജോസഫ് വിഭാഗം ജില്ലാ പ്രസിഡന്റ് വിക്ടർ ടി തോമസ് ആവശ്യപ്പെട്ടു.ലോക്ക്ഡോൺ നിയമങ്ങൾ പാലിച്ചു കൊണ്ട് കേരളാ കോൺഗ്രസ് (എം) ജോസഫ് വിഭാഗം കോന്നി നിയോജക മണ്ഡലം കമ്മിറ്റി ബി.എസ്.എൻ.എൽ ഓഫീസിനു മുമ്പിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകായായിരുന്നു അദ്ദേഹം.നിയോജക മണ്ഡലം പ്രസിഡന്റ് കെ.എസ്.ജോസ്,തോമസ്‌കുട്ടി കുമ്മണ്ണൂർ, സജികളക്കാട്ട്,രാജൻ പുതുവേലിൽ എന്നിവർ സംസാരിച്ചു.