കോന്നി : ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്കിൽ സഞ്ചരിച്ച യുവാവ് മരിച്ചു. ആഞ്ഞിലുകുന്ന് വി.ആർ.ഭവനിൽ പരേതനായ വിജയന്റെ മകൻ അനീഷ് കുമാർ (41) ആണ് മരിച്ചത്. ഇന്നലെ രാവിലെ 8.30 ന് അട്ടച്ചാക്കൽ വഞ്ചിപടിയിലെ വളവിലാണ് സംഭവം. പെയിന്റിംഗ് തൊഴിലാളിയായ അനീഷ് കുമാർ ആഞ്ഞിലുകുന്നിൽ നിന്ന് കോന്നി ഭാഗത്തേക്ക് വരുമ്പോൾ എതിരെ എത്തിയ ടിപ്പർ ലോറിയുമായി ബൈക്ക് കൂട്ടിയിടിക്കുകയായിരുന്നു. അപകട സ്ഥലത്ത് തന്നെ യുവാവ് മരിച്ചു. മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: നിഷ, മക്കൾ: അശ്വിൻ, അർജ്ജുൻ. ടിപ്പർ ലോറി ഡ്രൈവർ ഓച്ചിറ കോട്ടൂർ കളിയ്ക്കൽ കിഴക്കേതിൽ സതീശി ( 50)നെ അറസ്റ്റ് ചെയ്തു.